ആന്‍ഡ്രോയ്ഡ് പതിപ്പായ പി അണിയറയില്‍ ഒരുങ്ങുകയാണ്

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പി അണിയറയില്‍ ഒരുങ്ങുകയാണ്. പുതിയ വേര്‍ഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ എത്തിയത്. പുതിയ പതിപ്പില്‍ അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ ചിലത് പ്രിവ്യൂവിലൂടെ അറിയാനാകും. ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുന്നത്. ബഗ്ഗുകളെ നേരിടാനും ഇതു സഹായിക്കും.

author-image
Abhirami Sajikumar
New Update

നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍ ഇന്‍പിക്ചര്‍, ഓട്ടോഫില്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടുവന്നത്. എന്നാല്‍ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് തുടങ്ങിയവയില്‍ കാര്യമായ പുരോഗതി വന്നില്ല. ടെക് വിദഗ്ധര്‍ ഈ പ്രത്യേകതകളാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്. ഡിവൈസുകളിലെ കാമറ, മൈക്ക് എന്നിവ ഉപഭോക്താവറിയാതെ ആപ്പുകള്‍ ആക്‌സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആന്‍ഡ്രോയ്ഡ് പി യില്‍ ഉണ്ടാകും. കോള്‍ റെക്കോര്‍ഡിംഗ്, ബ്ലോക്കിംഗ് തുടങ്ങിയ് പുതിയ ഫീച്ചറുകള്‍ എത്തും. ഐറിസ് സ്‌കാനിംഗ് പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

android p