ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ വേര്‍ഷനില്‍ കോപ്പിയടിക്കാര്‍ക്ക് പണിയുമായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ വേര്‍ഷനില്‍ കോപ്പിയടിക്കാര്‍ക്ക് പണിയുമായി വാട്‌സ്ആപ്പ് രംഗത്തെത്തുന്നു. ബീറ്റാ വേര്‍ഷന്‍ ചില ഉപയോക്താക്കളില്‍ എത്തിയിട്ടുണ്ട്. കോപ്പിയടിച്ച് പേരുമാറ്റി കൊടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ 'പാര'യാകുന്നതാണ്.

author-image
ambily chandrasekharan
New Update
ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ വേര്‍ഷനില്‍ കോപ്പിയടിക്കാര്‍ക്ക് പണിയുമായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ വേര്‍ഷനില്‍ കോപ്പിയടിക്കാര്‍ക്ക് പണിയുമായി വാട്‌സ്ആപ്പ് രംഗത്തെത്തുന്നു. ബീറ്റാ വേര്‍ഷന്‍ ചില ഉപയോക്താക്കളില്‍ എത്തിയിട്ടുണ്ട്. കോപ്പിയടിച്ച് പേരുമാറ്റി കൊടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ 'പാര'യാകുന്നതാണ്.പുതിയ വേര്‍ഷനില്‍ വേറെയും ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകള്‍ക്ക് വിവരണം നല്‍കാനുള്ള ഒപ്ഷന്‍ ബീറ്റാ വേര്‍ഷനില്‍ വന്നിരുന്നു. കൂടാതെ, സ്റ്റിക്കര്‍ ഫീച്ചറും പരീക്ഷിച്ചിരുന്നു. ഗ്രൂപ്പ് അഡ്മിന്‍മാരെ നിയന്ത്രിക്കാനുള്ള ഒപ്ഷനും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.ഗ്രൂപ്പ് വിവരങ്ങള്‍ നല്‍കാന്‍ ആകെയുളളത്
500 അക്ഷരങ്ങള്‍ മാത്രം.ഗൂപ്പിലെ ഏത് അംഗത്തിനും ഇതു മാറ്റാനാവും. ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാനുള്ള ഒപ്ഷനു ശേഷം വലിയ മാറ്റങ്ങളാണ് ഗ്രൂപ്പുകളുടെ കാര്യത്തില്‍ വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്നത്.

android phone new version