ആപ്പിള്‍ 3 സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇന്ത്യയിലും

ആപ്പിള്‍ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തി.എയര്‍ടെല്‍, ജിയോഎന്നിവയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാകും വാച്ചിന്റെ വില്‍പന. ആപ്പിളിന്‍റെ റീട്ടെയില്‍ പാര്‍ട്ടണര്‍മാര്‍ വഴിയും ലഭിക്കും.

author-image
Abhirami Sajikumar
New Update
ആപ്പിള്‍ 3 സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇന്ത്യയിലും

ആപ്പിള്‍  മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്‍റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തി.എയര്‍ടെല്‍, ജിയോഎന്നിവയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാകും വാച്ചിന്റെ വില്‍പന. ആപ്പിളിന്‍റെ റീട്ടെയില്‍ പാര്‍ട്ടണര്‍മാര്‍ വഴിയും ലഭിക്കും.

പ്രധാനമായും നാല് വേരിയന്‍റുകളിലാണ് വാച്ച്‌ എത്തിയത്;

  • അലുമിനിയംകെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്‍റ് (ബെയിസ് മോഡല്)- വില 39,080 രൂപ.
  • അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 39,130 രൂപ.
  • അലുമിനിയം കെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 41,120 രൂപ.
  • അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്‍റ് - വില 41,180 രൂപ.
apple 3 series