/kalakaumudi/media/post_banners/d629bae732c0ef5fa547f664935370cda8a38c492eb72dbc6367961c875da17b.jpg)
പതിവ് പോലെ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കും. ഈ വര്‍ഷം പുതിയ മൂന്ന് മോഡലുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.
6.5 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍, 6.1 ഇഞ്ച് എല്‍സിഡി മോഡല്‍, 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ എന്നിവയാണിത്. 5.8 മോഡല്‍ പുതുതലമുറ ഐഫോണുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഫോണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 6.1 ഇഞ്ച് എല്‍സിഡി മോഡലിലും വിലക്കുറവിലാകും ഈ മോഡല്‍ വില്‍ക്കുക.
ഐഫോണ്‍ എക്‌സിന്റെ ബജറ്റ് വേര്‍ഷനാണ് ഈ ഫോണ്‍. വില കുറച്ച് ലഭ്യമാക്കാന്‍ അലൂമിനിയം എഡ്ജും, ഗ്ലാസ് ബാക്കുമാണ് ഫോണില്‍ ഉള്‍പ്പെടുത്തുക.