ഇനി ഐഫോൺ മോഷ്ടിച്ചിട്ടും കാര്യമില്ല; സുരക്ഷ കവചമായി 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' ഫീച്ചർ!

ഇപ്പോഴിതാ വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങള്‍ അല്ലാത്ത ഇടങ്ങളിൽ നിന്ന് ഐഫോണ്‍ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ അക്കൗണ്ടുകളും വ്യക്തിവിവരങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്

author-image
Greeshma Rakesh
New Update
ഇനി ഐഫോൺ മോഷ്ടിച്ചിട്ടും കാര്യമില്ല; സുരക്ഷ കവചമായി 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' ഫീച്ചർ!

സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിൽ ആപ്പിളിന്റെ ഐഫോൺ ഏറെ മുന്നിലാണ്.അത് തന്നെയാണ് ആപ്പിൾ എന്ന ബ്രാൻഡിന്റെ ഐഫോണിന് ഇക്കാണുന്ന സ്വീകാര്യത ലഭിക്കാൻ കാരണവും.

ഇപ്പോഴിതാ വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങള്‍ അല്ലാത്ത ഇടങ്ങളിൽ നിന്ന് ഐഫോണ്‍ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ അക്കൗണ്ടുകളും വ്യക്തിവിവരങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഐഒഎസ് 17.3 അപ്‌ഡേറ്റില്‍ 'സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഫോര്‍ ഐഫോണ്‍' എന്ന പുതിയ ഫീച്ചറാണ് ഐഫോണിന്റെ പുതിയ സുരക്ഷ കവചം.

ഇത് വഴി നിങ്ങളുടെ ഫോൺ മോഷ്‌ടിക്കെപ്പെടുകയോ, നിങ്ങളുടെ പാസ്‌കോഡ് മറ്റാരെങ്കിലും മനസിലാക്കുകയോ ചെയ്‌താലും നിങ്ങളുടെ അക്കൗണ്ടിലോ ഉപകരണത്തിലോ നിർണായകമായ മാറ്റങ്ങൾ വരുത്തുന്നത് തടയാൻ സഹായിക്കുമെന്ന് ആപ്പിൾ പറയുന്നു.

ഫോൺ ഇടയ്ക്കിടെ തെറ്റായി മറന്നുവെക്കുന്ന അല്ലെങ്കിൽ വലിയ സുരക്ഷാ അപകടസാധ്യതയുള്ള ഒരാൾക്ക് ഇത് വളരെ സൗകര്യപ്രദമായ സവിശേഷതയാണ്. ഇത് നിങ്ങളുടെ ഫേസ് ഐഡി സിസ്‌റ്റം അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

അതെസമയം ഇവ ഉപയോഗിച്ച് അല്ല ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതെങ്കിൽ, നിങ്ങളുടെ ഉപകരണത്തെ കൂടുതൽ സുരക്ഷിതമാക്കുന്ന മറ്റൊരു പാസ്‌കോഡിലേക്ക് ആയിരിക്കും അവർ നയിക്കപ്പെടുക. കൂടാതെ, നിങ്ങളുടെ ആപ്പിൾ ഐഡി പാസ്‌വേഡ് മാറ്റുന്നത് പോലുള്ള ചില പ്രവർത്തനങ്ങൾ, രണ്ടാമത്തെ ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി പ്രാമാണീകരണം നടത്താൻ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടിയും വരും.

ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ, നിങ്ങൾ ഐഒഎസ് 17.3 ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. കാരണം ഈ സവിശേഷത ഇൻസ്‌റ്റാളേഷന് ശേഷം മാത്രമേ ലഭ്യമാകൂ. ഐഒഎസ് 17.3, ഐഒഎസ് 17 പിന്തുണയ്ക്കുന്ന എല്ലാ ഐഫോണുകൾക്കും ഇത് അനുയോജ്യമാണ്, അതായത് ഐഫോൺ എക്‌സ് എസും അതിനുമുകളിലും ഉള്ള ഫോണുകളിൽ ഇത് പ്രവർത്തിക്കും.

apple iphone technology ios 17.3 update protection feature