/kalakaumudi/media/post_banners/2db4ce056840cc4431da971aa761beb9b35692b3c9f4bb4bc5a188d642b4aa7b.jpg)
ന്യൂയോർക്ക്: ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം.എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും.ഇത് കൂടാതെ ഫുഡ് അലവൻസുകളും അലക്കൽ സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടികുറച്ചിട്ടുണ്ട്.
ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ്സ് ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു.ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്12,000 പേരെ പിരിച്ചുവിടുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ തൊഴിലാളികളുടെ ആറ് ശതമാനത്തെ കമ്പനി പിരിച്ചുവിടുന്നത് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു.പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്ന് സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറഞ്ഞു.