/kalakaumudi/media/post_banners/001ab24480dad0c4101959857f36f03a81c2b7d9d40ef59ce21c90dec36a5ef0.jpg)
മൂന്ന് പുതിയ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. പുത്തന്‍ മാറ്റങ്ങളോടെ വിപണന മേഖലയിലേക്ക് ആപ്പിള്‍ കുതിച്ചുവരുവാനുളള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. ഏകദേശം ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ മോഡലുകള്‍ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഒരെണ്ണം ഇതുവരെ ഇറങ്ങിയതില്‍ നിന്ന് ഏറ്റവും വലിയ ഐ ഫോണ്‍ ആയിരിക്കും. മറ്റൊന്ന് ഐ ഫോണ്‍ പത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ്. മൂന്നാമത്തേത് മുന്‍നിര ഐ ഫോണുകളുടെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ വില കുറഞ്ഞ ഐ ഫോണ്‍ ആയിരിക്കും .പുറത്തിറക്കാന്‍ പദ്ധതിയിടുന്ന ഫോണിന് 6.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഓഎസ് 12 എന്ന പുതിയ ഓഎസിലാവും ഫോണുകള്‍ പുറത്തിറങ്ങുക. D32 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ഐഫോണ്‍ ടെന്നിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും.