20 കോടി ഡോളറിന്‍റെ എയര്‍പോഡ് ഫാക്ടറി തെലങ്കാനയില്‍; ഇന്ത്യയില്‍ മതിയെന്ന് പറഞ്ഞത് ആപ്പിള്‍

ആപ്പിൾ നിർമ്മാതാക്കളായ ഫോക്സ്‌കോൺ തെലങ്കാനയിൽ അടുത്ത വർഷം ഫാക്ടറി തുടങ്ങും

author-image
Lekshmi
New Update
20 കോടി ഡോളറിന്‍റെ എയര്‍പോഡ് ഫാക്ടറി തെലങ്കാനയില്‍; ഇന്ത്യയില്‍ മതിയെന്ന് പറഞ്ഞത് ആപ്പിള്‍

ന്യൂഡൽഹി: ആപ്പിൾ നിർമ്മാതാക്കളായ ഫോക്സ്‌കോൺ തെലങ്കാനയിൽ അടുത്ത വർഷം ഫാക്ടറി തുടങ്ങും.എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നാണ് വിവരം.എയർപോഡുകൾ നിർമിക്കുന്ന ഫാക്ടറിക്കായി 200 മില്യൺ ഡോളറാണ് കമ്പനി ചെലവഴിക്കുക.

വയർലെസ് ഇയർഫോണുകൾ നിർമിക്കാനുള്ള കരാർ കമ്പനി ആപ്പിളിൽ നിന്നും ഈയിടെയാണ് സ്വന്തമാക്കിയത്.ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്‌സ് നിർമാതാവും എല്ലാ ഐഫോണുകളുടെ 70% അസംബ്ലറുമാണ് ഫോക്‌സ്‌കോൺ.

എന്നാൽ ആദ്യമായാണ് അവർ എയർപോഡ് നിർമാണത്തിലും വിതരണത്തിലും പങ്കാളികളാകുന്നത്.നിലവിൽ ചൈനീസ് കമ്പനികളാണ് ആപ്പിളിനുവേണ്ടി ഇയർഫോണുകൾ നിർമിക്കുന്നത്.ചൈനയിൽ നിന്നും ഉത്പാദനം മാറ്റാൻ ആപ്പിൾ ഫോക്‌സ്‌കോണിന് കരാർ മറിച്ച് നൽകുകയായിരുന്നു.

ആപ്പിൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ത്യയിൽ ഉത്പാദനമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു.ആപ്പിളിൽ നിന്നും കരാറുകൾ നേടുന്നതിൽ തായ് വാൻ കമ്പനിയായ ഫോക്‌സ്‌കോൺ മത്സരിക്കുന്നത് സ്വന്തം രാജ്യക്കാരായ വിസ്ട്രോൺ കോർപ്, പെഗാട്രോൺ കോർപ് എന്നിവയുമായാണ്.

 

apple Foxconn plans