/kalakaumudi/media/post_banners/b4b84574518fa7c5b441782edb75fd6e01a85adc980428f62d6317a80e38ef04.jpg)
പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമർത്തിപിടിച്ചാൽ ഓട്ടോമാറ്റിക് വോയിസ് റെക്കോർഡ് ആകും. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ആയി പോകും.ഇതിന് പരിഹരമായാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഓഡിയോ ലോക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.അടുത്തു തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ചാല്‍ സ്‌വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കുന്നതാണ് പുതിയ ഫീച്ചര്‍.