ബിജിഎംഐ ഇന്ത്യയില്‍ മേയ് 29 മുതല്‍ കളിക്കാം;പ്രഖ്യാപനവുമായി ക്രാഫ്റ്റണ്‍

കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ഗെയിമില്‍ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം.

author-image
Greeshma Rakesh
New Update
ബിജിഎംഐ ഇന്ത്യയില്‍ മേയ് 29 മുതല്‍ കളിക്കാം;പ്രഖ്യാപനവുമായി ക്രാഫ്റ്റണ്‍

 

ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ 'ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ' (Battlegrounds Mobile India -BGMI) രാജ്യത്ത് മേയ് 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.എന്നാല്‍ മേയ് 29 മുതലാണ് കളിക്കാന്‍ സാധിക്കുക.മൂന്ന് മാസത്തോളം കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും.ഈ കാലയളവില്‍ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് അധികാരികള്‍ പരിശോധിക്കും.

എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ബിജിഎംഐ ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിക്കാം.വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.

ബിജിഎംഐ 90 ദിവസം ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.പരിശോധനാ കാലയളവില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആപ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകും.

 

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്നങ്ങള്‍ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഇതിനു മുന്‍പ് സമാനമായ കാരണങ്ങളാല്‍ ക്രാഫ്റ്റണിന്റെ ഏറെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു. ഇതോടൊപ്പം തന്നെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായി ചൈനയില്‍ നിന്നുള്ള നിരവധി ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചു.

 

വീണ്ടും അവതരിപ്പിക്കുന്ന ബിജിഎംഐ കളിക്കാര്‍ക്ക് ദിവസം മുഴുവന്‍ ലഭ്യമാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ഗെയിമില്‍ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം.

രസകരമായ കാര്യം, പബ്ജി മൊബൈല്‍ നിരോധനത്തിന് ശേഷം ബിജിഎംഐയില്‍ രക്തത്തിന്റെ നിറം പച്ചയായി മാറ്റി എന്നതാണ്. നിരോധനം പിന്‍വലിച്ചാല്‍ ബിജിഎംഐയില്‍ രക്തം എങ്ങനെ ചിത്രീകരിക്കുമെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Technology News PUBG Mobile Game Video Game