/kalakaumudi/media/post_banners/f63e19cc878e95ad55c28c45642783bd298887f3b3c20f126f99cdec76ec33a1.jpg)
ടെലികോം രംഗത്ത് 4 ജി വിപ്ലവം തീർത്ത റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയായി മറ്റ് ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി രംഗത്ത് .
*എയർടെൽ
345 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയോടൊപ്പം സൗജന്യ ലോക്കൽ, എസ്ടിഡി കോളുകൾ. പകൽ 500 എംബി ഡാറ്റയും രാത്രിയിൽ 500 എംബി ഡാറ്റയുമാണു നല്കുന്നത്.
പരിധിയില്ലാതെ സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും ലഭിക്കും. ഡാറ്റയ്ക്കും സൗജന്യ മിനിറ്റുകൾക്കുമുള്ള കാലാവധി 28 ദിവസം.
*ബിഎസ്എൻഎൽ
പ്രതിദിനം രണ്ടു ജിബി 3ജി ഡാറ്റയാണ് ബിഎസ്എൻഎൽ വരിക്കാർക്കു ഒരുക്കിയിരിക്കുന്നത് . 339 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം രണ്ടു ജിബി വച്ച് 56 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ ലഭിക്കും. ഇതിനൊപ്പം ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാതെ വിളിക്കാനും സാധിക്കും.
പ്രതിദിനം 10 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 249 രൂപയുടെ ഓഫറും ബിഎസ്എൻഎൽ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, വയർലൈൻ ബ്രോഡ്ബാൻഡുകൾക്കാണ് ഇത് ലഭിക്കുക. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ഞായറാഴ്ചകളിലും പ്രതിദിനം രാത്രി ഒന്പത് മുതൽ രാവിലെ ഏഴു വരെയും പരിധിയില്ലാതെ സൗജന്യ കോളുകൾ വിളിക്കാം.
*ഐഡിയ സെല്ലുലാർ
348 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ ഐഡിയ നല്കുന്നു. 4ജിയുള്ള സ്മാർട്ട്ഫോണുള്ളവർക്കു മാത്രമാണ് ഈ ഓഫർ ലഭിക്കുക. എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകളും ഈ പായ്ക്ക് നല്കുന്നുണ്ട്. വിളിക്കുന്നതിനൊപ്പം 50 എംബി ഡാറ്റയും ലഭിക്കും.
നേരത്തെ ദിവസം 500 എംബി ഡാറ്റയായിരുന്നു ഐഡിയ ഒരു നല്കിയിരുന്നതെങ്കിലും ഉപയോക്താക്കൾ താത്പര്യം കാണിക്കാത്തതിനാൽ ഒരു ജിബിയായി ഉയർത്തുകയായിരുന്നു. 28 ദിവസമാണ് ഇതിന്‍റെ കാലാവധി. ഇതു കൂടാതെ 148 രൂപയ്ക്ക് സൗജന്യ കോളുകളും ഡാറ്റയും ഐഡിയ നല്കുന്നുണ്ട്.
*വോഡഫോൺ
346 രൂപയുടെ റീചാർജിൽ 28 ദിവസം കാലാവധിയിൽ 28 ജിബി ഡാറ്റയാണ് വോഡഫോൺ വച്ചുനീട്ടുന്നത്. ഇതിന്‍റെ ഉപയോഗപരിധി പ്രതിദിനം ഒരു ജിബിയാക്കി നിജപ്പെടുത്താനും വോഡഫോണിനു പദ്ധതിയുണ്ട്. പ്രതിദിന ഉപയോഗം ഒരു ജിബിയിൽ കവിഞ്ഞാൽ ഉപയോക്താക്കളിൽനിന്ന് ചാർജ് ഈടാക്കും.
പോസ്റ്റ് പെയ്ഡ് വരിക്കാർക്കായി വോഡഫോൺ ഡിലൈറ്റ്സ് എന്ന പ്ലാനും ആവിഷ്കരിച്ചിട്ടുണ്ട്. മൂന്നു മാസം കാലാവധിയിൽ 24 ജിബി ഡാറ്റയാണ് ഇതുവഴി ലഭിക്കുക. അതായത് മാസം എട്ടു ജിബി ഡാറ്റ ഉപയോഗിക്കാം.