/kalakaumudi/media/post_banners/4c138f6cb2fd615d116ee668a049f4a10f71a343e1e5637a5b4da0e9820cd153.jpg)
ദില്ലി: സെക്കന്റില്‍ 3 ജി.ബി വേഗതയില്‍ ഇന്ത്യയില്‍ 5ജി സേവനം വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ 'വാവെയ്'യുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ പ്രത്യേക സെക്ടറിലാണ് പരീക്ഷിച്ചത്.ചെറിയ പരീക്ഷണമാണെങ്കിലും അഞ്ചാം തലമുറ നെറ്റ്വര്‍ക്കിലേക്കുള്ള വലിയ തുടക്കമാണിതെന്ന് എയര്‍ടെല്‍ ഡയറക്ടര്‍ അഭയ് സവര്‍ഗോന്‍കര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകും.വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളുണ്ടാക്കാന്‍ 5ജി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.3ജി.ബി പെര്‍ സെക്കന്റാണ് ട്രയല്‍ സേവനത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത. 100 മെഗാഹെട്‌സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്‌സ് ബാന്‍ഡ് നെറ്റ്വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗതയാണിതെന്ന് എയര്‍ടെല്‍ അവകാശപ്പെട്ടു.