
ദില്ലി: ക്യാഷ്‌ലെസ് ഇക്കോണമി പ്രോത്സാഹിപ്പിക്കാന്‍ ഗവൺമെന്റ് പുറത്തിറക്കിയ ഭീം മൊബൈല്‍ അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആപ്പ്.
ആപ്പ് പുറത്തിറങ്ങിയ സമയത്ത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പുതുക്കിയ നിരവധി ഭാഷകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പതിപ്പാണ് ഐ ഫോണില്‍ ലഭ്യമാകുന്നത്.