/kalakaumudi/media/post_banners/e87f0cf26ef4261ff9d4cc04619202cea072dfe5d9c3f1a265ea227ceab17b4e.jpg)
ന്യൂഡല്‍ഹി: ഐ ഫോണുകള്‍ക്ക് വന്‍ ഓഫറുമായി ആപ്പിള്‍ ഫെസ്റ്റ്. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് കന്പനി ഫ്ളിപ്കാര്‍ട്ടും ആപ്പിളും ചേര്‍ന്ന് നടത്തുന്നതാണ് ആപ്പിള്‍ഫെസ്റ്റ്.
ഐഫോണ്‍ 7 മുതല്‍ ഐഫോണ്‍ 5 എസിന് വരെ വലിയ ഓഫറുകളാണുള്ളത്. ഐഫോണ്‍ 7ന് 5000 രൂപ,ഐഫോണ്‍ 6ന് 7990 രൂപ വിലക്കുറവ് നല്‍കുന്നുണ്ട്.
ഐഫോണ്‍ 7 (32 ജി ബി, 128 ജി ബി, 256 ജി ബി ) വേരിയന്‍റുകള്‍ യഥാക്രമം 55000 രൂപ, 65000 രൂപ, 75000 രൂപ എന്നിങ്ങനെയാണ് വില്‍ക്കുക. ഫ്ളിപ് കാര്‍ട്ട് നല്‍കുന്ന എക്സ്ചേഞ്ച് ഓഫര്‍ 20000 രൂപ ഇതിന് പുറമെയുണ്ട്. ആക്സിസ് ബാങ്കിന്‍റെ ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ഇളവ് നല്‍കും.
അതേസമയം ഐഫോണ്‍ 7 പ്ളസ് ഐഫോണ്‍ 6 എസ് ഹാന്‍ഡ് സെറ്റുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല.ഇവയ്ക്ക് ഫ്ളിപ്കാര്‍ട്ടിന്‍റെ 23000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ ലഭിക്കും.
പതിനാറ് ജി ബി ഐ ഫോണ്‍ 6ന് 5000 രൂപയാണ് ഇളവ്. എക്സ്ചേഞ്ച് ഓഫറായി 24000 രൂപയുടെ ഇളവ് ലഭിക്കും. ഐഫോണ്‍ 5 എസ് ഫ്ളിപ്കാര്‍ട്ട് ആപ്പിള്‍ ഫെസ്റ്റില്‍ കേവലം 4999 രൂപയ്ക്ക് ലഭിക്കും. 19999 രൂപ വിലയുളള ഹാന്‍ഡ് സെറ്റിന് ഫ്ളിപ്കാര്‍ട്ട് 15000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 4999 രൂപയ്ക്ക് ഐഫോണ്‍ 5 എസ് സ്വന്തമാക്കാം. ആപ്പിളീന്‍റെ വാച്ചുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
