/kalakaumudi/media/post_banners/514b74155adc1bc1e60a8928a01700dec7980bb9317be6ebb022d92e908cbaec.png)
മുംബൈ: ബ്ലൂസ്റ്റാര്‍ പ്രീമിയം പുതിയ ഉല്‍പ്പന്ന ശ്രേണി പുറത്തിറക്കി. ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് എം.ഡി, ബി. ത്യാഗരാജനാണ് പുതിയ ഉല്‍പ്പന്ന ശ്രേണി പുറത്തിറക്കിയത്.
എക്കോമോഡ്, ബ്ലൂ ഫിന്‍, കംഫര്‍ട്ട് സ്ലീപ്, സെല്‍ഫ് ഡയഗണോസിസ് എന്നിങ്ങനെ വിവിധ തരം മോഡലുകള്‍ കൂടാതെ എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ചതും വൈഫൈയില്‍ പ്രവര്‍ത്തിക്കുന്നതും, വോയിസ് കമാന്റിംഗ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസികളാണ് പുറത്തിറക്കിയത്.
സ്റ്റെബിലൈസര്‍ ആവശ്യമില്ലാത്ത ഇന്‍വെര്‍ട്ടര്‍ സ്പിളിറ്റ് എയര്‍ കണ്ടീഷണറുകളുമുണ്ട്. 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍ റേഞ്ചില്‍ 0.80 ടിആര്‍ മുതല്‍ 2 ടിആര്‍ വരെ കൂളിംഗ് ലഭ്യമാകുന്ന ശ്രേണിയാണ് ഇത്.
ആര്‍ 32 എന്ന സവിശേഷ റെഫ്രിജറന്റാണ് ഇന്‍വെര്‍ട്ടര്‍ സീരീസിന്റെ മറ്റൊരു പ്രത്യേകത. 2022 ലെ 3 സ്റ്റാര്‍ ബിഇഇറേറ്റിംങ്ങോടു കൂടിയ ഇന്‍വെര്‍ട്ടര്‍ സ്പിളിറ്റ് എസികളും പുറത്തിറക്കിയ സ്ഥാപനം മറ്റ് എസികളില്‍ നിന്നും വ്യത്യസ്തമായി പിസിബി കളുടെ അധിക സംരക്ഷണത്തിനായി അവയെ പ്രത്യേക ലോഹ കവചത്തിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കമ്പ്രസറിന് പത്തു വര്‍ഷത്തെ വാറന്റി, പി സി ബി ക്ക് നാലുവര്‍ഷത്തെ വാറന്റിക്കു പുറമേ ഇന്‍വെര്‍ട്ടര്‍ എ സി കള്‍ക്ക് അധികരിച്ച നാലുവര്‍ഷത്തെ വാറന്റിയും ലഭ്യമാണ്. അടിസ്ഥാന വില 25,990 രൂപ മുതല്‍.
മാസ് പ്രീമിയം സീരീസ് ബ്ലൂസ്റ്റാര്‍ എ സി കള്‍ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. നഗരങ്ങള്‍ വിട്ട് ഗ്രാമപ്രദേശങ്ങലേക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലൂസ്റ്റാര്‍.