ഫോൺ പോക്കറ്റിലിട്ട് കോൾ എടുക്കാം; വെറും 1499 രൂപയ്ക്ക് സ്മാർട്ട് വാച്ചുമായി ബോട്ട്

ജനപ്രിയ വെയറബിൾ ബ്രാന്റായ ബോട്ട് വിലകുറഞ്ഞ സ്മാർട്ട് വാച്ച് പുറത്തിറക്കി.ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

author-image
Lekshmi
New Update
ഫോൺ പോക്കറ്റിലിട്ട് കോൾ എടുക്കാം; വെറും 1499 രൂപയ്ക്ക് സ്മാർട്ട് വാച്ചുമായി ബോട്ട്

 

ജനപ്രിയ വെയറബിൾ ബ്രാന്റായ ബോട്ട് വിലകുറഞ്ഞ സ്മാർട്ട് വാച്ച് പുറത്തിറക്കി.ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ബ്ലൂട്ടൂത്ത് കോളിങ് അടക്കമുള്ള നിരവധി സവിശേഷതകളുമായി വരുന്ന ഈ വാച്ചിന് 10 ദിവസം വരെ ബാറ്ററി ബാക്ക് അപ്പും ഉണ്ട്.വലിയ ഡിസ്പ്ലെയാണ് വാച്ചിന്റെ മറ്റൊരു സവിശേഷത.

ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് മൂന്ന് മികച്ച കളറുകളിലാണ് ലഭ്യമാകുന്നത്.ആക്റ്റീവ് ബ്ലാക്ക്, ചെറി ബ്ലോസം, ഡീപ് ബ്ലൂ, എന്നിവയാണ് ഈ വാച്ചിന്റെ കളർ ഓപ്ഷനുകൾ.ഈ വാച്ചിന്റെ വില വെറും 1,499 രൂപ മാത്രമാണ്.ബോട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെ ഈ വാച്ച് സ്വന്തമാക്കാം.

നിരവധി സവിശേഷതകളും ആകർഷകമായ ഡിസൈനും ഉള്ളതിനാൽ തന്നെ വില കുറഞ്ഞ വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസാണ് ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ്.ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിൽ 1.83 ഇഞ്ച് HD ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെ ക്രിസ്റ്റൽ ക്ലിയർ വിഷ്വൽസ് നൽകുന്നു.

ഡിസ്പ്ലെയ്ക്ക് ആവശ്യത്തിന് വലിപ്പമുണ്ട് എന്നതിനാൽ തന്നെ നോട്ടിഫിക്കേഷൻസും ആപ്പുകളും ആക്‌സസ് ചെയ്യാൻ എളുപ്പമാണ്.മികച്ച മെറ്റാലിക് ഡിസൈനും വളരെ മൃദുവും ചർമ്മത്തിന് അനുയോജ്യമായതുമായ സിലിക്കൺ സ്ട്രാപ്പുകളും ഈ വാച്ചിലുണ്ട്.വാച്ചിൽ തന്നെ ഹൈ-ഡെഫനിഷൻ സ്പീക്കറും മൈക്രോഫോണും നൽകിയിട്ടുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഫോൺ പോക്കറ്റിലിട്ട് തന്നെ കോളുകൾ വിളിക്കാൻ സാധിക്കും.

 

 

 

 

smartwatch boat wave flex