/kalakaumudi/media/post_banners/97815ba0bd81f474e2fcf3cd797e4fa57f3a9b0ec3a02c8a6cca17c2a639142e.jpg)
മികച്ച ബ്രോഡ്ബാന്‍ഡ്ഓഫറുകളുമായി എയര്‍ടെല്‍ . ആഗസ്റ്റ് 15-ന് ജിഗാ ഫൈബര്‍ എന്ന പേരില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ വമ്ബന്‍ ഇളവുകളുമായി എയര്‍ടെല്‍. രാജ്യത്തെ തിരഞ്ഞെടുത്ത ചില സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് ആക്കിയതായാണ് റിപ്പോര്‍ട്ട്.ഇപ്രകാരം തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ഒന്നായ ഹൈദരാബാദില്‍ അഞ്ച് ബ്രോഡ്പ്ലാനുകളുണ്ടായിരുന്നത് നാലെണ്ണമായി ചുരുങ്ങി. 349 മുതല്‍ 1299 രൂപ വരെയുള്ള പ്ലാനുകളില്‍ എട്ട് എംബി സെക്കന്‍ഡ് മുതല്‍ 100 എംബി/സെക്കന്‍ഡ് വരെ ഡാറ്റാ വേഗതയാണ് ഈ പ്ലാനുകളില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.