/kalakaumudi/media/post_banners/cdd8c15b6195c3530fbb1941a85a1b54af7878bb9d3e669757ac1c179a526f66.jpg)
തൃശ്ശൂർ: ബി എസ് എൻ എല്ലിന് 4ജി സ്പെക്ട്രം അനുവദിക്കുന്നതിനായി തത്വത്തിൽ ധാരണയായി. വളരെ നാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ശേഷമാണ് ബി എസ് എൻ എല്ലിന് 4 ജി സ്പെക്ട്രം അനുവദിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ടെലികോം വകുപ്പ് സെക്രട്ടറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി എസ് എൻ എൽ 4 ജി കണക്ഷൻ പിന്നേയും സ്വപ്നം കണ്ട് തുടങ്ങുന്നത്.
സ്പെക്ട്രത്തിനുള്ള പണം കേന്ദ്ര സർക്കാർ വഹിക്കുമെന്നാണ് ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞത്.നിയമപരമായ തടസ്സങ്ങളും എത്രയും പെട്ടെന്ന് തീർപ്പാക്കാനും ചർച്ചകൾക്ക് ശേഷം രണ്ട് സെക്രട്ടറിമാരും ധാരണയിലെത്തിയിട്ടുണ്ട്.
എന്നാൽ അടിസ്ഥാന സൗകര്യത്തിനുള്ള പണം ബി എസ് എന്ന എൽ തന്നെ കണ്ടുപിടിക്കേണ്ടതാണ്. ടവറുകൾ സജ്ജമാക്കുന്നതിനും 4 ജി സൗകര്യമുള്ള ഉപകരണങ്ങളും ഇന്ത്യ മൊത്തം ഒരുക്കേണ്ടതും ബി എസ് എൻ എൽ തന്നെയാണ്. ഇതിനായി വേണ്ടിവരുന്ന ഏകദേശം 8000 കോടിയോളം രൂപ ബാങ്കിൽ നിന്ന് വായ്പയായി ടുക്കുക എന്നതാണ് ഒരേയൊരു മാർഗം.
ഇതിനായി ബി എസ് എൻ എല്ലിന്റെ ആസ്തികൾ ബാങ്കിൽ ഈട് വെയ്ക്കാനായുള്ള അനുമതിപത്രം ടെലികോം വകുപ്പ് തയാറാക്കും. ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.