ജിയോ പോലും ഞെട്ടുന്ന ഓഫറുകളുമായി ബിഎസ്എന്‍ എൽ രംഗത്ത്

ജിയോ ഏപ്രിൽ 15 വരെ സൗജന്യ ഓഫർ നീട്ടിയതോടെ ബിഎസ്എന്‍എല്ലും ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി രംഗത്ത് . 249 രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് 300 ജിബി ഡാറ്റയാണ് ബിഎസ്എന്‍എലിന്റെ ഏറ്റവും പുതിയ ഓഫര്‍.

author-image
Greeshma G Nair
New Update
ജിയോ പോലും ഞെട്ടുന്ന ഓഫറുകളുമായി ബിഎസ്എന്‍ എൽ രംഗത്ത്

ന്യൂഡൽഹി : ജിയോ ഏപ്രിൽ 15 വരെ സൗജന്യ ഓഫർ നീട്ടിയതോടെ ബിഎസ്എന്‍എല്ലും ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി രംഗത്ത് . 249 രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് 300 ജിബി ഡാറ്റയാണ് ബിഎസ്എന്‍എലിന്റെ ഏറ്റവും പുതിയ ഓഫര്‍.

അതായത് ഒരു ദിവസത്തേയ്ക്ക് 10 ജിബി. 249 രുപയുടെ അണ്‍ലിമിറ്റഡ് ഓഫറില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പുതിയ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്.

കൂടാതെ ഇതോടൊപ്പം രാത്രി ഒമ്പതു മണിക്കും രാവിലെ ഏഴ് മണിക്കുമിടയില്‍ അധിക ചാര്‍ജുകളൊന്നുമില്ലാതെ സൗജന്യമായി എത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ ഫോണ്‍ വിളിക്കാം.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് ഈ പ്ലാന്‍ .

bsnl