/kalakaumudi/media/post_banners/b3ba8f6b0f44c8aca3df9d77c0021646b933f1b6ae97d557d3856271999378c1.jpg)
ജിയോ നൽകിയിരിക്കുന്ന ഓഫറിനേക്കാൾ വമ്പൻ ഓഫറാണ് ബി എസ് എൻ എൽ ഉപഭോക്താക്കൾക്കായി നൽകുന്നത്. 149 രൂപക്ക് 28 ദിവസത്തേക്ക് ഓരോ ദിവസവും 4 ജിബി ഡാറ്റയാണ് നൽകുന്നത് ഫിഫ വേൾഡ് കപ്പ് ആരംഭത്തോടനുബന്ധിച്ചു ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീച്ചാര്‍ജ് എന്നാണ് ഈ ഓഫറിന് ഇട്ടിരിക്കുന്ന പേര്. ജൂൺ 14 മുതൽ ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീച്ചാര്‍ജ് ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും ഇത് ജിയോയ്ക് വൻ തിരിച്ചടിയാകും എന്നതിൽ സംശയമില്ല. ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീച്ചാര്‍ജ് വഴി ഡാറ്റ മാത്രമാകും ലഭിക്കുക. വോയിസ് കാളും മറ്റും ലഭ്യമാകില്ല.