ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍ ഇനി സൗജന്യകോളും

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍ നല്‍കി ബിഎസ്ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമുള്ള ഓഫറാണ്് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്.നിലവില്‍ നഗരപ്രദേശങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ്ലൈനില്‍നിന്ന് ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും

author-image
Anju N P
New Update
ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍ ഇനി സൗജന്യകോളും

കണ്ണൂര്‍: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍ നല്‍കി ബിഎസ്ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമുള്ള ഓഫറാണ്് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്.നിലവില്‍ നഗരപ്രദേശങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ്ലൈനില്‍നിന്ന് ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യമായിവിളിക്കാനുള്ള ഓഫര്‍ ഉണ്ടായിരുന്നത്. പുതിയ ഓഫര്‍ നിലവില്‍ വരുന്നതോടെ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്.

ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും.

കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്‌കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്‍ക്കിളാണ്. രാജ്യത്ത് ആദ്യമായി ഫോര്‍ജി സംവിധാനം ബി.എസ്.എന്‍.എല്‍. തുടങ്ങിയതും കേരളത്തിലാണ്.

bsnl offer