/kalakaumudi/media/post_banners/1c9e10e867abb540f9682e67e18949fe17295de6dfaf04231de05d5c83aab1bc.jpg)
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പ്. മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലെ മുന്നേറ്റത്തോടൊപ്പം വരുമാന വര്‍ദ്ധനവുമായി ബിഎസ്എന്‍എല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടമുണ്ടാക്കിയതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ അറിയിച്ചു.
ബിഎസ്എന്‍എല്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച 339 പ്ലാനിനു വന്‍ ജനപ്രീതി ലഭിച്ചതോടെ രാജ്യത്ത് ഏററവും കൂടുതല്‍ ബിഎസ്എന്‍എല്‍ സിം വില്‍പ്പന നടത്തിയതില്‍ എറണാകുളം എസ്എസ്എ രണ്ടാമതെത്തി. മാര്‍ച്ച് മാസത്തില്‍ മാത്രം 61,221 പുതിയ പ്രീപെയ്ഡ് വരിക്കാരെ ലഭിച്ചു. കേരളത്തില്‍ ആകെ കഴിഞ്ഞ മാസം 2,20,045 പുതിയ വരിക്കാരെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്.
പ്രീപെയ്ഡ് മൊബൈലില്‍ പരിധിയില്ലാതെ വിളിക്കാവുന്ന 146 പ്ലാനില്‍ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 500 എം.ബി ഡേറ്റയും ലഭിക്കും. പരിധിയില്ലാത്ത ഡേറ്റാ ഉപയോഗം ലഭിക്കുന്ന 339 പ്ലാനില്‍ ദിവസേന 2 ജിബി വരെ വേഗ നിയന്ത്രണമില്ല. ഈ പ്‌ളാനില്‍ ഇന്ത്യയിലെവിടേക്കും ബി എസ്എന്‍എല്‍ നെററ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മററ് നെററ്‌വര്‍ക്കുകളിലേക്ക് ദിവസേന 25 മിനിട്ട് സൗജന്യ സംസാര സമയം ലഭിക്കും.
കൂടുതലായി വിളിക്കുന്നതിന് മിനിട്ടിന് 25 പൈസ വീതം മാത്രം നല്കിയാല്‍ മതി. 28 ദിവസമാണ് കാലാവധി. 30 ദിവസ കാലാവധിയുള്ള 1099 പ്ലാനില്‍ പരിധിയില്ലാതെ ഡേററാ ഉപയോഗവും കൂടാതെ ബി.എസ്.എന്‍.എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാതെ കോളുകളും ലഭ്യമാണ്.