/kalakaumudi/media/post_banners/f5b1d4cfe312175b89b8622accb8366dfaaeb6162afc7e645f06ec47bcbfe02d.jpg)
ജിയോയുമായി മത്സരിക്കാന്‍ മറ്റൊരു പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നു. 90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് 349 രൂപയുടെ പ്ലാന്‍ ഇവിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.മാത്രമല്ല, ഇതോടൊപ്പം പ്രതിദിനം ഒരു ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവ 54 ദിവസത്തേക്ക് ഈ പ്ലാനില്‍ ലഭിക്കുന്നതുമാണ്.സമാനമായ ജിയോ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവ 70 ദിവസം ലഭിക്കുകയും ചെയ്യും.ഈ പുതിയ പ്ലാനിലൂടെ ജിയോയെ മറികടന്ന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കുവാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.രാജ്യത്തൊട്ടാകെ 349രൂപയുടെ പ്ലാന്‍ ലഭ്യമാണ്. മാത്രമല്ല,നേരത്തെ അവതരിപ്പിച്ച 90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനില്‍ മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലൊഴികെ റോമിങ് ഉള്‍പ്പടെയുള്ള സൗജന്യ കോളുകളും,99 ദിവസത്തെ പ്ലാനില്‍ 26 ദിവസത്തെ സൗജന്യകോലുകളുമായിരിക്കും ലഭിക്കുക.