/kalakaumudi/media/post_banners/8086c783d6fa809efc98a8b5629c08a97207d605745e684876fc36a4382258f1.jpg)
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ വീണ്ടും പുതിയ കിടിലന്‍ ഓഫറുകളുമായി എത്തുന്നു.മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കി ബിഎസ്എന്‍എല്‍. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയുമാണ് മാസവാടക വരുന്നത് . ഒാഫറിന്റെ പ്രധാന പ്രത്യേകത എന്നത് ലാന്‍ഡ്ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ്. മാത്രവുമല്ല നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ബിഎസ്എന്‍എല്ലിലേയ്ക്ക് മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമായിരുന്നത്.ഇത് കൂടാതെ ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു. എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരുന്നതുമാണ്. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് അതാത് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കാം.