/kalakaumudi/media/post_banners/33036ae774bf1f8c98dde2e35c202bae9af08f6ebf2b9d81cec95e55b27b49e2.jpg)
രാജ്യാന്തരതലത്തില് വൈഫൈ സേവനം വ്യാപിപ്പിച്ച് ബി.എസ്.എന്.എല്‍ ഉപയോക്താക്കള്ക്ക് നൂറ് രാജ്യങ്ങളില് 4.4 കോടി വൈഫൈ ഹോട്‌സ്‌പോട്ട്‌സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് ബി.എസ്.എന്.എല് ആരംഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന് മൊബൈല് ഓപ്പറേറ്റര് വൈഫൈ സേവന രംഗത്ത് ഇത്രയും വലിയൊരു ചുവടുവെപ്പ് നടത്തുന്നതെന്ന് ബിഎസ്എന്എല് ഡയറക്ടര് ആര്.കെ മിത്തല്‍ പറഞ്ഞു.ബിഎസ്എന്എലിന്റെ 'മൈ ബി.എസ്. എന്‍്.എല്‍' ആപ്പ് ഉപയോഗിക്കുന്നവര്ക്കാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക.
ഈ സേവനം ലഭ്യമാകണമെങ്കില് ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന് നടത്തിയിരിക്കണം. പൊതു സ്ഥലങ്ങള്, അന്താരാഷ്ട്ര വിമാനങ്ങള്, റെയില്‍ സംവിധാനം എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗപ്പെടുത്താം. വിവിധ രാജ്യങ്ങളിലും വന്‍കരകളിലും ഈ സേവനം ലഭ്യമാവുമെന്ന് ബിഎസ് എന്‍ എല്‍് പറയുന്നു. മൂന്ന് താരിഫ് പ്ലാനുകള്‍്ക്ക് കീഴിലാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക.
999 രൂപയുടെ റീച്ചാര്ജില് ഏഴ് ദിവസത്തേക്കും 1599 രൂപയ്ക്ക് 15 ദിവസത്തേക്കും 1999 രൂപയ്ക്ക് ഒരു മാസത്തേക്കും അന്താരാഷ്ട്ര വൈഫൈ ഉപയോഗിക്കാം.അതേസമയം നിലവിലുള്ള ആറ് പ്രീപെയ്ഡ് ഓഫറുകള് ബിഎസ്എന്എല് പിന്‍വലിക്കും.