/kalakaumudi/media/post_banners/3f46a75faa3e7b94ff277e1e9c5f486b3cc7e5f7c2dcb6efbcc0ba7ca681c0d0.jpg)
ടെലികോം രംഗത്ത് സാധ്യത ഉറപ്പുവരുത്തുവാൻ പതഞ്ജലി സിം കാര്‍ഡുകള്‍. യോഗാ ഗുരു ബാബാ രാംദേവ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ മായി സഹകരിച്ചാണ് പുതിയ സിം എത്തിയിരിക്കുന്നത്. ‘സ്വദേശി സമൃദ്ധി കാര്‍ഡ്’ എന്നാണ് സിമ്മിന്റെ പേര്. ആകര്‍ഷകമായ ഓഫറുകളാണ് സിം ഉപഭോക്താക്കള്‍ക്കായി ഈ കാര്‍ഡില്‍ ലഭിക്കുക. ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ് ലഭിക്കും.
144 രൂപയ്ക്ക് റിചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം.കൂടാതെ 2 ജിബി ഡാറ്റാ പായ്ക്കും 100 എസ്എംഎസ്സുകളും ഈ ഓഫറിനൊപ്പം ലഭിക്കും. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു.