പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അമ്പത് ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

സ്‌പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എ

author-image
Anju N P
New Update
 പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അമ്പത് ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

സ്‌പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ് രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിവയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭിക്കും. കൂടാതെ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയും ആപ്പ് വഴിയുമുള്ള 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭിക്കും.

bsnl