രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ, 6.എംപി എഐ ക്യാമറ; മോട്ടോ ജി04 ഫെബ്രുവരി 15 ന് ഇന്ത്യയിലേയ്ക്ക്!

By Greeshma Rakesh.12 02 2024

imran-azhar

 

 

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി04 സ്മാർട്‌ഫോൺ ഫെബ്രുവരി 15 ന് ഇന്ത്യൻ വിപണിയിലെത്തും. ഒരിടവേളയ്ക്ക് ശേഷം മോട്ടോറോള ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന വിലക്കുറഞ്ഞ സ്മാർട്‌ഫോൺ മോഡലുകളിലൊന്നാണ് മോട്ടോ ജി04.

 

 

ജനുവരിയില്ലാണ് യൂറോപ്യൻ വിപണിയിൽ മോട്ടോ ജി04 അവതരിപ്പിച്ചത്. ഇതിന് പിന്നാലെ മോട്ടോ ജി04യുടെ ഇന്ത്യയിലേയ്ക്കുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു ഉപഭോക്താക്കൾ.ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

 


നാല് ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്. മോട്ടോ ജി04 ന് 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീൻ ആണിത്. യുണിസോക് ടി606 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 16.എംപി എഐ ക്യാമറയുമാണ് മറ്റൊരു പ്രധാന സവിശേഷത.

 

 


നാല് ജിബി, എട്ട് ജിബി റാം വേരിയന്റുകൾ റാം ബൂസ്റ്റ് സംവിധാനം വഴി ഇരട്ടിയായി വർധിപ്പിക്കാനാവും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.5000 എംഎഎച്ച് ബാറ്ററിയാണിതിൽ. ഗ്ലോബൽ വേരിയന്റിൽ 10 വാട്ട് ചാർജറാണ് നൽകിയിട്ടുള്ളത്.

 

 

ഇന്ത്യൻ പതിപ്പിൽ ഇതിൽ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. 3.5 ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ് സംവിധാനം എന്നിവ ഫോണിനുണ്ട്.ഫോണിന്റെ ഇന്ത്യയിലെ വില ഇനിയും വ്യക്തമല്ല. യൂറോപ്പിൽ 119 യൂറോയാണ് വില. ഇത് ഏകദേശം 10751 രൂപ വരും. അതിനാൽ 10000 രൂപയിൽ താഴെ വിലയിൽ ഫോൺ വാങ്ങാനാവുമെന്നാണ് റിപ്പോർട്ടുകൾ.

 

OTHER SECTIONS