
മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന 'ബൈജൂസ് പ്രശസ്ത അമേരിക്കൻ കമ്പിനിയായ 'ഓസ്മോ'യെ ഏറ്റെടുത്തതായി റിപ്പോർട്ട്. 12 കോടി ഡോളറിനാണ് (850 കോടി രൂപ) കമ്പിനി ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ സംബന്ധമായ ഗെയ്മുകള്‍ നിര്‍മ്മിക്കുന്നതിൽ പ്രശസ്തമായ കമ്പിനിയാണ് ഓസ്‌മോ. ഫിസിക്കല്‍ ടു ഡിജിറ്റല്‍ ടെക്നോളജിയാണ് ഇതിലൂടെ ബൈജു ലക്ഷ്യമിടുന്നത്. കൂടാതെ കമ്പിനിയുടെ വരുമാനം 1,400 കോടിയായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.