/kalakaumudi/media/post_banners/6167cf5e3d3c46fae9adfe5e43ea1474535a7028f90c61b7d7486b69fd48cf87.jpg)
ഉപഭോക്താക്കള്‍ക്കിടയിലേക്ക് ഇനി ഫേസ്ബുക്ക് ലൈറ്റും രംഗത്തേക്ക്. കോളിംഗ് സിസ്റ്റത്തില്‍ പുതിയ മാറ്റവുമായാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് കടന്നു വരുന്നത്. ഇനി മുതല്‍ മെസെഞ്ചര്‍ ലൈറ്റ് വേര്‍ഷനിലൂടെ വീഡിയോ കോളും ചെയ്യാനാകുന്നതാണ്. മെസഞ്ചറിന്റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ഇതിലും വീഡിയോ കാള്‍ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നത്. ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും.ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഫേസ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് സൗകര്യം ലഭ്യമാകുന്നതാണ്.