പുലിറ്റ്‍സര്‍ പുരസ്‍കാര ജേതാവ് സിദ്ധാര്‍ഥ് മുഖര്‍ജി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ സംസാരിക്കും

By Lekshmi.26 11 2022

imran-azhar

 

 

കാര്‍ണെഗി ഇന്ത്യയുടെ വാര്‍ഷിക സമ്മേളനമായ ദി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ബയോകോൺ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സൺ കിരൺ മജുംദാര്‍ ഷോ പങ്കെടുക്കും.സമ്മിറ്റിന്‍റെ മൂന്നാം ദിവസം നടക്കുന്ന പേഴ്സണലൈസ്ഡ് ക്യാൻസര്‍ കെയര്‍ എന്ന വിഷയത്തിലുള്ള പാനലിൽ കിരൺ മജുംദാറിനൊപ്പം പുലിറ്റ്‍സര്‍ പുരസ്കാര ജേതാവ് സിദ്ധാര്‍ഥ് മുഖര്‍ജിയും പങ്കുചേരും.

 

പൊതുജനങ്ങള്‍ക്ക് വെര്‍ച്വലായി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാം. ഓൺലൈനായി ഇപ്പോൾ തന്നെ രജിസ്റ്റര്‍ ചെയ്യാം.യു.എസിലെ കൊളംബിയ സര്‍വകലാശാലയിൽ മെഡിസിൻ അസിസ്റ്റന്‍റ് പ്രൊഫസറാണ് സിദ്ധാര്‍ഥ് മുഖര്‍ജി.നവംബര്‍ 29 മുതൽ ഡിസംബര്‍ ഒന്ന് വരെയാണ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്.

OTHER SECTIONS