
ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ പ്‌ളാറ്റ്ഫോമുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ സാങ്കേതികവിദ്യ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഉത്പന്നം വിപണിയിലെത്തുന്നതിന് മുന്‍പ് അവയുടെ സ്വഭാവമെന്താണെന്ന് പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. ലാബില്‍ ഉത്പാദിപ്പിക്കുന്നതും ജനങ്ങളിലേക്ക് എത്തുന്നതും പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങളില്ലാത്ത സാഹചര്യം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.