ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പിടിമുറുക്കി കേന്ദ്രം; പരാതികളുടെ തീർപ്പിൽ തൃപ്തരല്ലെങ്കിൽ അപ്പീലിന് സമിതി

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കെ​തി​രാ​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ​പ്ര​ത്യേ​ക അ​പ്പീ​ൽ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ.

author-image
Lekshmi
New Update
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പിടിമുറുക്കി കേന്ദ്രം; പരാതികളുടെ തീർപ്പിൽ തൃപ്തരല്ലെങ്കിൽ അപ്പീലിന് സമിതി

ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരായ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനെന്ന പ്രഖ്യാപനത്തോടെ പ്രത്യേക അപ്പീൽ അതോറിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ കടുപ്പിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഇക്കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഐ.ടി നിയമങ്ങളുടെ തുടർച്ചയായാണ് ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികൾ എന്ന പുതിയ സംവിധാനം.

മാർച്ച് ഒന്നു മുതൽ ജി.എ.സികളുടെ പ്രവർത്തനം തുടങ്ങുമെന്ന് ഐ.ടി മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു.ഇതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെയും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പരാതി പരിഹാര ഉദ്യോഗസ്ഥന്റെ തീർപ്പിൽ തൃപ്തരല്ലെങ്കിൽ ഉപയോക്താക്കൾക്ക് ജി.എ.സികളെ സമീപിക്കാം.30 ദിവസത്തിനുള്ളിൽ ഇത്തരം അപ്പീലിൽ സമിതികൾ പരിഹാരം കാണും.

സമൂഹ മാധ്യമങ്ങൾക്കും മറ്റു ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകൾക്കുമെതിരായ ഉപയോക്താക്കൾക്കുള്ള പരാതികളിൽ അതത് പ്ലാറ്റ്ഫോമുകൾ പരിഹരിക്കാതെ വരുമ്പോൾ തീർപ്പുകൽപിക്കാനുള്ള മൂന്ന് അപ്പലേറ്റ് സമിതികളാണിവ.സമിതികൾ ഓരോന്നിനും ഒരു അധ്യക്ഷൻ, വിവിധ സർക്കാർ വിഭാഗങ്ങളിൽനിന്നും ഐ.ടി വ്യവസായ രംഗത്തുനിന്നുമുള്ള രണ്ടു വീതം മുഴുസമയ അംഗങ്ങൾ എന്നിവരുണ്ടാകും.

‘‘രാജ്യത്തെ ഇന്റർനെറ്റിന് ഉത്തരവാദിത്തവും സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള പൊതുനയങ്ങളും നിയമ ചട്ടക്കൂടും അടങ്ങിയ സംവിധാനമാണ് ജി.എ.സികൾ.ഉള്ളടക്കങ്ങൾക്കെതിരെ ഉപയോക്താക്കളുടെ പരാതികൾ ഇന്റർനെറ്റ് ഇടനിലക്കാരായ വിവിധ പ്ലാറ്റ്ഫോമുകൾ അവഗണിക്കുകയോ തൃപ്തികരമല്ലാത്തവിധം കൈകാര്യം ചെയ്യുകയോ ഉള്ള സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഈ അപ്പീൽ അതോറിറ്റികൾ രൂപവത്കരിച്ചിരിക്കുന്നത്.

ഓൺലൈനായും ഡിജിറ്റലായും പ്രവർത്തിക്കുന്ന വെർച്വൽ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ജി.എ.സി. അപ്പീൽ സമർപ്പിക്കുന്നതു മുതൽ ഇതിൽ തീരുമാനം എടുക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം ഡിജിറ്റലായാണ് നിർവഹിക്കപ്പെടുന്നത്’’ -ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നു.

central government intervention online platform