/kalakaumudi/media/post_banners/e1474b609bcc4dcc75e18cff86e496be0c73b287ab17607694f8b148e83437c9.jpg)
ഇൻസ്റ്റാഗ്രാമിലെ തകരാർ കണ്ടെത്തിയ ചെന്നൈ സ്വദേശിയായ ടെക്കിക്ക് 7.18 ലക്ഷം രൂപ പാരിതോഷികം നൽകി. ഇൻസ്റ്റാഗ്രാം പാസ്‌വേഡുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് ലക്ഷ്മൺ കണ്ടെത്തിയത്. സോഷ്യൽ നെറ്റ്‌വർക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ലക്ഷ്മണിന്റെ കണ്ടുപിടുത്തം. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കുമായിരുന്ന ബഗാണ് ലക്ഷ്മൺ കണ്ടുപിടിച്ചിരിക്കുന്നത്. മാത്രമല്ല ലക്ഷ്മൺ ജൂലൈയിൽ റിപ്പോർട്ടു ചെയ്ത ബഗും ഇതിന് സമാനമാണ്. അന്ന് ലക്ഷ്മൺ മുത്തിയക്ക് 30,000 ഡോളർ സമ്മാനമായി ലഭിച്ചിരുന്നു. ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം സുരക്ഷാ സംഘവും പ്രശ്‌നം പരിഹരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.