ന്യൂക്ലിയര്‍ ബാറ്ററി, ഇനി 50 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യേണ്ട......

ചാര്‍ജ് തീരുമെന്ന നിരാശ വേണ്ട!! ചാര്‍ജര്‍ വാങ്ങി പൈസയും കളയേണ്ട. ന്യൂക്ലിയര്‍ ബാറ്ററി നിര്‍മ്മിച്ച് ചൈനയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി.

author-image
Athira
New Update
ന്യൂക്ലിയര്‍ ബാറ്ററി, ഇനി 50 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യേണ്ട......

ചാര്‍ജ് തീരുമെന്ന നിരാശ വേണ്ട!! ചാര്‍ജര്‍ വാങ്ങി പൈസയും കളയേണ്ട. ന്യൂക്ലിയര്‍ ബാറ്ററി നിര്‍മ്മിച്ച് ചൈനയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി. ചാര്‍ജിങോ മറ്റ് അറ്റകുറ്റപണികളോ ചെയ്യാതെ 50 വര്‍ഷത്തേക്ക് ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പടുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന ഐസോട്ടോപ്പുകളുടെ ഊര്‍ജം വൈദ്യുതിയാക്കി മാറ്റിയാണ് ബാറ്ററികള്‍ പ്രവര്‍ത്തിക്കുക.

ബെയ്ജിംഗ് ആസ്ഥാനമായുള്ള ബീറ്റവോള്‍ട്ട് ആണ് ന്യൂക്ലിയര്‍ ബാറ്ററി കണ്ടുപിടിച്ചത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുളള ബാറ്ററി ഫോണിലും ഡ്രോണിലും പരീക്ഷുക്കുന്നതിനായി ഉടനടി വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു.

 

Latest News news updates