നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 ഭൂമിയിൽ പതിച്ചു

ബെ​യ്​​ജി​ങ്​: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​ഹി​രാ​കാ​ശ​നി​ല​യം തി​യാ​ന്‍​ഗോ​ങ്-ഒന്ന്​ ഇന്ന്​ രാവിലെ 8.15ന്​ ഭൂമിയില്‍ പതിച്ചതായി ചൈ​നീ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. തെക്കന്‍ ശാന്തമഹാസമുദ്രത്തി​​െന്‍റ മധ്യഭാഗത്താണ്​ തിയാന്‍ഗോങ്​ പതിച്ചത്​. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്ബ്​ തന്നെ നി​ല​യ​ത്തി​​​െന്‍റ വ​ലി​യ​ഭാ​ഗം ക​ത്തി​ത്തീ​ര്‍​ന്നിരുന്നു.

author-image
Abhirami Sajikumar
New Update
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 ഭൂമിയിൽ പതിച്ചു

ബെയ്ജിങ്: ഉപയോഗശൂന്യമായ ബഹിരാകാശനിലയം തിയാന്‍ഗോങ്-ഒന്ന് ഇന്ന് രാവിലെ 8.15ന് ഭൂമിയില്‍ പതിച്ചതായി ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. തെക്കന്‍ ശാന്തമഹാസമുദ്രത്തിെന്‍റ മധ്യഭാഗത്താണ് തിയാന്‍ഗോങ് പതിച്ചത്. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിനുമുമ്ബ് തന്നെ നിലയത്തിെന്‍റ വലിയഭാഗം കത്തിത്തീര്‍ന്നിരുന്നു.

2011 സെപ്റ്റംബറിലാണ് ചൈന തങ്ങളുടെ ആദ്യ ബഹിരാകാശ നിലയമായ തിയാന്‍ഗോങ്-1 വിക്ഷേപിക്കുന്നത്. സ്വര്‍ഗീയ കൊട്ടാരം എന്നാണ് തിയാന്‍ഗോങ് എന്ന വാക്കിന്റെ അര്‍ഥം. 2012ലും 2013ലുമായി രണ്ടുതവണ ബഹിരാകാശ യാത്രികര്‍ നിലയം സന്ദര്‍ശിച്ചു. 2016ല്‍ നിലയവുമായുള്ള വിനിമയം നിലക്കുകയും നിയന്ത്രണരഹിതമാവുകയും ചെയ്തു. 

spaceship