/kalakaumudi/media/post_banners/33a2b22ce4370bf830173d87901cdb66582a24be71e6567f0e48e2f0079345cb.jpg)
പതിനൊന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കമ്പനി.
11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരവും ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്‌നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിള്‍ വേര്‍തിരിച്ചിട്ടുണ്ട്.
പുതിയ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102യ101 വിന്‍ഡോസ് വേര്‍ഷനുമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റുകളെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.