/kalakaumudi/media/post_banners/13df5d323ecbce7da0b1a4360c00841207f4a5acdebb1cdac95bd5e96fc64764.jpg)
ക്ലാസിക്കൽ മ്യൂസിക് പ്രേമികൾക്ക് ഉപകാരപ്രദമായ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് എച്ച് സി ൽ. സംഗീത ആരാധകർക്കായി നിരവധി ഫീച്ചറുകളാണ് എച്ച് സി ൽ ഒരുക്കിയിരിക്കുന്നത്. ഈ ആപ്പിലൂടെ പഴയതും പുതിയതുമായ ക്ലാസിക്കൽ ഗാനങ്ങളുടെ ശേഖരവും ഉണ്ടായിരിക്കും. സൗണ്ട് റെക്കോഡിങ് സൗകര്യവും പുതിയ ഗായകരുടെ ഗാനങ്ങളുടെ ശേഖരവും ആപ്പിൽ ഉണ്ടായിരിക്കും. ഇത് വളർന്നുവരുന്ന ഗായകർക്ക് വളരെയധികം ഉപകാരപ്രദമാകും ആകുമെന്നാണ് എച്ച് സി എല്ലിന്റെ അവകാശവാദം. ഇതൊരു ഫ്രീ ആപ്പാണ്. ഈ ആപ്പിൽ പരസ്യങ്ങളോ പാട്ടിനിടയിൽ മറ്റ് തടസങ്ങളോ ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രധാന പ്രത്യേകത. എച്ച്.സി.എല്‍ ചീഫ് സ്റ്റ്രാറ്റജി ഓഫീസര്‍ സുന്ദര്‍ മഹാലിംഗം ആണ് ആപ്പിന്റെ സവിശേഷതകൾ വ്യക്തമാക്കിയത്.