പേയ്ടിഎമ്മുമായി കരാര്‍ അവസാനിപ്പിച്ച് മാതൃകമ്പനി

പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കുമായുള്ള കരാറുകള്‍ അവസാനിപ്പിച്ച് മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്.

author-image
anu
New Update
പേയ്ടിഎമ്മുമായി കരാര്‍ അവസാനിപ്പിച്ച് മാതൃകമ്പനി

ന്യൂഡല്‍ഹി: പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കുമായുള്ള കരാറുകള്‍ അവസാനിപ്പിച്ച് മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്. പേയ്ടിഎം ബാങ്കിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ആശ്രയത്വം കുറയ്ക്കാനാണ് പുതിയ നടപടി. പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടികള്‍ പേയ്ടിഎം ആപ്പിനും അനുബന്ധസേവനങ്ങള്‍ക്കും തിരിച്ചടിയാകാതിരിക്കാന്‍ കൂടിയാണിത്. പേയ്ടിഎമിന്റെ കരാറുകള്‍ ഇനി മറ്റ് ബാങ്കുകളുമായിട്ടായിരിക്കും.

technology paytm bank patent company