ഇന്റര്‍നെറ്റ് വേണ്ട; ഇനി പണമിടപാടുകള്‍ നടത്താന്‍ യു പി ഐ ലൈറ്റ് എക്‌സ്

മോശം കണക്റ്റിവിറ്റിയുള്ള മേഖലകളില്‍ പോലും ഇടപാടുകള്‍ ആരംഭിക്കാനും നടപ്പിലാക്കാനും ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു.

author-image
Greeshma Rakesh
New Update
ഇന്റര്‍നെറ്റ് വേണ്ട;  ഇനി പണമിടപാടുകള്‍ നടത്താന്‍ യു പി ഐ ലൈറ്റ് എക്‌സ്

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇടപാടുകള്‍ നടത്താന്‍ യു പി ഐ ലൈറ്റ് എക്‌സ്.ഓഫ്ലൈന്‍ പേയ്മെന്റുകള്‍ക്കായി ആര്‍ബിഐ ഗവര്‍ണറാണ് യുപിഐ ലൈറ്റ് എക്സ് അവതരിപ്പിച്ചത്. മോശം കണക്റ്റിവിറ്റിയുള്ള മേഖലകളില്‍ പോലും ഇടപാടുകള്‍ ആരംഭിക്കാനും നടപ്പിലാക്കാനും ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു.യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തിനു പിന്നാലെയാണ് യു പി ഐ ലൈറ്റ് എക്‌സ് തുടങ്ങിയിരിക്കുന്നത്.

 

ഈ പുതിയ ഫീച്ചര്‍ വഴി, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും ഓഫ്ലൈനായിരിക്കുമ്പോള്‍ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഓഫ്ലൈന്‍ ഇടപാടുകളിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗപ്രദമാകും. ഭൂഗര്‍ഭ സ്റ്റേഷനുകള്‍, വിദൂര ലൊക്കേഷനുകള്‍ എന്നിവ പോലുള്ള കണക്റ്റിവിറ്റിയില്ലാത്ത പ്രദേശങ്ങളില്‍ പോലും ഇടപാടുകള്‍ നടത്താന്‍ യുപിഐ ലൈറ്റ് എക്‌സ് ഉപയോക്താക്കളെ സഹായിക്കും.

സാധാരണ UPI, UPI Lite എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് UPI Lite X. സാധാരണ യുപിഐ ഉപയോഗിച്ച്, എപ്പോള്‍ വേണമെങ്കിലും എവിടെയും ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പണം അയയ്ക്കാം.അതേസമയം, ചെറിയ പേയ്മെന്റുകള്‍ക്കുള്ളതാണ് യുപിഐ ലൈറ്റ്.

എന്നാല്‍ യുപിഐ ലൈറ്റ് എക്സിന് പണം അയക്കുന്നയാളും സ്വീകരിക്കുന്നയാളും അടുത്തിരിക്കേണ്ടതുണ്ട്.ഇത് രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ ഒരു ഹാന്‍ഡ്ഷേക്ക് പോലെയാണ്. ഇതുവരെ ലൈറ്റ് എക്‌സിന് ഒരു പ്രത്യേക ഇടപാട് പരിധി പ്രഖ്യാപിച്ചിട്ടില്ല.

Technology News UPI Lite X Starteda