ട്രയോ റേഞ്ച് ഓഫ് ലൈറ്റുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍

പുതിയ പ്രീമിയം ശ്രേണിയായ ട്രയോ റേഞ്ച് ഓഫ് ലൈറ്റുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്.

author-image
anu
New Update
ട്രയോ റേഞ്ച് ഓഫ് ലൈറ്റുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍

 

കൊച്ചി: പുതിയ പ്രീമിയം ശ്രേണിയായ ട്രയോ റേഞ്ച് ഓഫ് ലൈറ്റുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്. വിപണിയില്‍ ആദ്യമായി ഇറങ്ങുന്ന ട്രയോ റേഞ്ചില്‍ ഒരൊറ്റ ഉല്‍പ്പന്നത്തില്‍ നിന്ന് മൂന്ന് വ്യത്യസ്ത ലൈറ്റിംഗാണ് വാഗ്ദാനം ചെയ്യുന്നത്. സീലിംഗ് ലൈറ്റുകള്‍, ബാറ്റണുകള്‍ മുതല്‍ വിളക്കുകള്‍ വരെയുള്ള ശ്രേണിയില്‍ ഓരോന്നും അലങ്കാരത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പ്രവര്‍ത്തനക്ഷമതയും നൂതന ശൈലിയും ഉള്‍ക്കൊള്ളുന്ന എല്‍ഇഡി ലൈറ്റുകളുടെ ട്രയോ റേഞ്ച് ലിവിംഗ് സ്‌പെയ്‌സുകളുടെ നിലവാരമുയര്‍ത്തുന്നു. മൂന്ന് ശ്രേണികളും ഒരു സ്വിച്ചിന്റെ ഒരു ക്ലിക്കിലൂടെ ഫോക്കസ്, തിയേറ്റര്‍, ഹൈബ്രിഡ് എന്നീ മൂന്നു മോഡുകളിലേക്ക് മാറ്റാം.

ട്രയോ 15ഡബ്‌ള്യു എല്‍ഇഡി സീലിംഗ് ലൈറ്റ് 1400 രൂപക്കും, ട്രയോ 22ഡബ്‌ള്യു എല്‍ഇഡി ബാറ്റണ്‍ ലൈറ്റ് 1499 രൂപക്കും, ട്രയോ 12ഡബ്‌ള്യു എല്‍ഇഡി ലാമ്പ് 375 രൂപക്കും ഇന്ത്യയിലുടനീളമുള്ള ക്രോംപ്ടണ്‍ അംഗീകൃത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

 

technology crompton trio lights