/kalakaumudi/media/post_banners/0d4d226e966b59b36292ad105732a2996e8d09e78badabca1f30c1793a129376.png)
നോട്ട് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇ കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീല്‍. ഇനി സ്‌നാപ്ഡീലിലൂടെ രണ്ടായിരം രൂപ വരെ നിങ്ങളുടെ വീട്ടിലെത്തും. രണ്ടായിരം രൂപ വരെയുള്ള പണത്തെ കാഷ്@ഹോം എന്ന സേവനത്തിലൂടെയാണ് സ്‌നാപ്ഡീല്‍ നിങ്ങളിലെത്തിക്കുക.നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വലയുന്ന ജനങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുകയാണ് ക്യാഷ്@ഹോം സേവനത്തിലൂടെ സ്‌നാപ്ഡീല്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സ്‌നാപ്ഡീല്‍ സഹസ്ഥാപകന്‍ രോഹിത് ബന്‍സാല്‍ പ്രസ്താവനിയലൂടെ അറിയിച്ചു.
കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ലഭിക്കുന്ന പണത്തെയാണ് സ്‌നാപ്ഡീല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക. ക്യാഷ്@ഹോം സേവനങ്ങള്‍ക്ക് സ്‌നാപ്ഡീല്‍ ഒരു രൂപയാണ് നിരക്ക് ഈടാക്കുന്നത്. സ്‌നാപ്ഡീല്‍ ആപ്പിലൂടെ പണം ഓര്‍ഡര്‍ ചെയ്യവെ ഫ്രീചാര്‍ജ്ജ് മുഖേനയോ, ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഒരു രൂപയുടെ പെയ്‌മെന്റ് നടത്താം. പിന്നീട്, ഓര്‍ഡര്‍ ചെയ്ത പണം കൈപറ്റുന്നതിന് മുമ്പ് സ്‌നാപ്ഡീല്‍ ജീവനക്കാരന്‍ നല്‍കുന്ന പിഒഎസ് മെഷീനില്‍ ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ് ചെയ്ത് ഓര്‍ഡര്‍ ചെയ്ത പണം അടക്കണം.നിലവില്‍ ഗുരുഗ്രാം, ബംഗളൂരു എന്നിവടങ്ങളിലാണ് ക്യാഷ്@ഹോം സേവനം ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് സ്‌നാപ്ഡീല്‍ അറിയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
