/kalakaumudi/media/post_banners/4416dc29a73190e7a0e39a425a66e18a4312b6ebf0087f228fd67954b1a747cc.jpg)
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ബാറ്ററി ചാർജ് നിലനിൽക്കാത്തത് .
നെറ്റും ഗെയിമും ഒക്കെ തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വേഗം ബാറ്ററി പണി തരും . ഈ പ്രശ്നം ഏറ്റവും കൂടുതൽ അലട്ടുന്നത് ദൂരയാത്ര ചെയ്യുമ്പോഴാണ് .
എപ്പോഴും ഫോൺ ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് പവർ ബാങ്കുകളുടെ ആവശ്യം വരുന്നത് .പവർ ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
* നാം ഉപയോഗിക്കുന്ന ഫോണിന്‍റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്
*പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്‍റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം.
* വേഗത്തിലും കൃത്യതയോടെയും ചാർജ്ജ് ആകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം .
* പവര്‍ബാങ്ക് വാങ്ങുമ്പോള്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ പവര്‍ബാങ്ക് തന്നെ വാങ്ങുന്നതാണ് അഭികാമ്യം. പവര്‍ബാങ്കിന്‍റെ ബാറ്ററി ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക എന്നത് ഉപഭോക്താവിന് അസാധ്യമാണ്
*ചാര്‍ജറില്‍ നിന്ന് ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കരണ്ടാണ് ആംപിയര്‍ കൗണ്ട്. ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിനനുസരിച്ചുള്ള പവര്‍ബാങ്കാണ് വാങ്ങേണ്ടത്.