/kalakaumudi/media/post_banners/3db4b1d051751ef3a1bf5bde75953eb474b6373649b9c28cdf592fbdd173b7aa.jpg)
ഇമോജിയുടെ അര്‍ത്ഥം അറിയാന്‍ നിഘണ്ടു
വാക്കുകള്‍ക്കു പകരം ഇമോജികള്‍ തിരഞ്ഞാലും അര്‍ഥം ലഭിക്കും. ഇമോജിയുടെ ഉദ്ഭവം, മറ്റു വിശദാംശങ്ങള്‍, ഉപയോഗം, ഉദാഹരണങ്ങള്‍ തുടങ്ങിയവയെല്ലാം ഡിക്ഷ്ണറി നല്‍കുന്നുണ്ട്.ഇനി ഇമോജികളുടെ അർത്ഥം തിരയാൻ വേറെ എങ്ങും പോകണ്ട. അതിനായി ഒരു നിഘണ്ടു തയ്യാറായിരിക്കുകയാണ്. ഇമോജികളുടെ അർഥവും അന്തരാർഥവും അറിയാത്തവർ ചുരുക്കമാണ്.
ഇമോജിപ്പീഡിയ (emojipedia.org) പോലെയുള്ള വെബ്സൈറ്റുകൾ വഴി ഇനിയും അറിയാത്തവർക്കായി ഇമോജികളെ സംബന്ധിച്ച് എല്ലാം അറിയാൻ സാധിക്കും. ഇവയ്ക്കു പുറമേയാണ് എല്ലാ ഇമോജികളുടെയും അർഥം വ്യക്തമാക്കിക്കൊണ്ട് ഡിക്ഷ്ണറി ഡോട് കോം എത്തിയത്.