ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ; സ്മാർട്ട് ഫോൺ വിപണിയിൽ പുത്തൻ ഉണർവ് ഉണ്ടാക്കിയെന്ന് സാംസങ്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിക്കലിന്റെ അനന്തരനടപടിയായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി അവതരിപ്പിച്ചത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാക്കുമെന്ന്, മൊബൈല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ സാംസങ് അവകാശപ്പെട്ടു. ഇത് വരെ വിപണിയില്‍ കാര്യക്ഷമമായി പുതിയ നോട്ടുകള്‍ ലഭ്യമാകുവാന്‍ തുടങ്ങിയിട്ടില്ല, എന്നത് ഇന്റെര്‍നെറ്റ് അതിഷ്ഠിത മൊബൈല്‍ സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന് സാംസങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് മനു ശര്‍മ്മ പറഞ്ഞു.

author-image
Greeshma G Nair
New Update

സര്‍ക്കാരിന്റെ പണരഹിത സാമ്പത്തിരംഗം ഉണ്ടാക്കുവാനുള്ള നീക്കം ഇ- വാലറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ മൊബൈല്‍ ഫോണിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ സവിശേഷ സന്ദര്‍ഭമാണ് നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്ത് സംജാതമായത്.

നല്ല മാറ്റത്തിന്റെ തുടക്കമായിട്ടാണ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഇതിനെ കണക്കാക്കുന്നത്. ഇരുപത്തിരണ്ട് കോടി ജനങ്ങളാണ് രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. ഇനിയും സ്മാര്‍ട്ട് ഫോണ്‍ ഉപോയാഗിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നോട്ട് പിന്‍വലിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് സാംസങ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫോണായ സാംസങ് സി9 പ്രോ അവതരിപ്പിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

SAMSUNG digital india