By web desk .21 09 2022
ഡിസ് ലൈക്ക് അടിച്ചാലും യൂട്യൂബ് അതെ ഉള്ളടക്കങ്ങള്‍ തന്നെ കാണിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മോസില്ല നടത്തിയ പഠനമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 20000 യൂട്യൂബ് ഉപഭോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ പരിശോധിച്ചതിനെ തുടര്‍ന്നാണ് യൂട്യൂബിലെ 'ഡിസ് ലൈക്ക്', 'സ്റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍', 'റിമൂവ് ഫ്രം ഹിസ്റ്ററി' എന്നീ ബട്ടണുകള്‍ ഉപയോഗിച്ചാലും അതെ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന് മോസില്ല ഗവേഷകര്‍ കണ്ടെത്തിയത്.
ഇത് തടയാനുള്ള സംവിധാനങ്ങള്‍ തീരെ ഫലം ചെയ്യുന്നില്ലെന്നാണ് മോസില്ലയുടെ കണ്ടെത്തല്‍. യഥാര്‍ഥ വീഡിയോകളില്‍ നിന്നും റിഗ്രറ്റ്സ് റിപ്പോര്‍ട്ടര്‍ എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ വഴി ഉപഭോക്താക്കളെയും ഉപയോഗിച്ചാണ് മൊസില്ല റെക്കമെന്റേഷന്‍ ഡാറ്റകള്‍ ശേഖരിക്കുന്നത്.ഉപഭോക്താക്കളുടെ ഉപയോഗ രീതിയുടെ അടിസ്ഥാനത്തിലാണ് യൂട്യൂബില്‍ വീഡിയോകള്‍ കാണിക്കുന്നത്.
നമ്മള്‍ ഒരു വീഡിയോ കണ്ടാല്‍ അതിന് സമാനമായ മറ്റ് വീഡിയോകള്‍ കൂടി നമ്മള്‍ കാണേണ്ടിവരും. അതായത് ഒരാള്‍ ഡിസ് ലൈക്ക് നല്‍കുകയും, നോട്ട് ഇന്‍ട്രസ്റ്റഡ് , സ്റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കുകയും, ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത വീഡിയോകള്‍ അയാള്‍ക്ക് ഇഷ്ടമല്ലാത്ത വീഡിയോകളായിരിക്കുമല്ലോ. എന്നാല്‍ അത്തരം വീഡിയോകള് തന്നെ കാണിക്കുന്ന പരിപാടി യൂട്യൂബ് തുടര്‍ന്നുകൊണ്ടെയിരിക്കുകയാണെന്നാണ് മോസില്ല പറയുന്നത്.
ഉപഭോക്താക്കളെ യൂട്യൂബ് ബഹുമാനിക്കണമെന്ന് ഗവേഷകരും പറയുന്നുണ്ട്. യൂട്യൂബ് അനാവശ്യമായി ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നില്ലെന്ന് യൂട്യൂബ് വക്താവ് എലേന ഹെര്‍ണാണ്ടെസ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഒരു വീഡിയോയ്ക്ക് നോട്ട് ഇന്‍ട്രസ്റ്റഡ് ഓപ്ഷന്‍ നല്‍കിയാല്‍ ആ വീഡിയോ മാത്രമാണ് റീമൂവ് ആവുക. ഡോണ്‍ട് റെക്കമെന്റ് നല്കിയാല്‍ ആ ചാനലിനെ തന്നെ യൂട്യൂബ് തടയും.
അതിനര്‍ഥം ഈ ബട്ടണുകള്‍ എല്ലാം സമാനമായ വിഷയങ്ങളോ അഭിപ്രായങ്ങളോ തടയുന്നതിന് വേണ്ടിയുള്ളതാണെന്നല്ലെന്ന് എലേന പറഞ്ഞു. യൂട്യൂബില്‍ മാത്രമല്ല
ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലും അല്‍ഗൊരിതത്തെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീഡ്ബാക്ക് ടൂളുകള്‍ ഉണ്ട്.ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ മാനിക്കാതെ കമ്പനികള്‍ സുതാര്യത പുലര്‍ത്തുന്നു എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് മൊസില്ല ഗവേഷക ബെക്ക റിക്ക്സ് പറഞ്ഞു.