മൈക്രോസോഫ്റ്റിനെതിരേ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക്

മൈക്രോസോഫ്റ്റ് അതിന്റെ പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് ട്വിറ്റര്‍ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രംഗത്ത്.

author-image
Lekshmi
New Update
മൈക്രോസോഫ്റ്റിനെതിരേ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് അതിന്റെ പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് ട്വിറ്റര്‍ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രംഗത്ത്.മൈക്രോസോഫ്റ്റിനെതിരേ കേസ് കൊടുക്കുമെന്ന് അദ്ദേഹ പറഞ്ഞു.ട്വിറ്ററിന്റെ ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നാണ് മസ്‌കിന്റെ വാദം.

നേരത്തെ ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്‌സ് മസ്‌ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിനെത്തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് കടുത്ത തീരുമാനത്തിലേക്കു പോയത്.മൈക്രോസോഫ്റ്റ് അതിന്റെ മൈക്രോസോഫ്റ്റ് അഡ്വര്‍ടൈസിംഗ് പ്ലാനില്‍ നിന്ന് അടുത്തയാഴ്ച ട്വിറ്ററിനെ ഒഴിവാക്കുമെന്ന് അറിയിച്ചു.

ഇതോടെ, ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സെന്ററിന്റെ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ടൂള്‍ വഴി ട്വിറ്റര്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാനാവില്ല.ഉപയോക്താക്കള്‍ക്ക് ഇനി ട്വീറ്റുകളോ ട്വീറ്റ് ഡ്രാഫ്റ്റുകളോ ഷെഡ്യൂള്‍ ചെയ്യാനോ സൃഷ്ടിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല.

കൂടാതെ, ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ ട്വീറ്റുകളും മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമില്‍ കാണാന്‍ കഴിയില്ല.ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ കന്പനിയായ ടെസ്ല ഈ വര്‍ഷം പൂര്‍ണ സെല്‍ഫ് ഡ്രൈവ് സാങ്കേതികവിദ്യ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

Microsoft elon-musk