നായയെ ഓടിച്ചു, ട്വിറ്ററില്‍ നീലക്കിളി തിരിച്ചെത്തി

ട്വിറ്ററില്‍ നിന്ന് പുറത്താക്കിയ നീലക്കിളിയെ തിരിച്ചുകൊണ്ടുവന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ മുഖമുദ്രയായി നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ഡോജ് ലോഗോയെ സ്വീകരിച്ചിരുന്നു.

author-image
Web Desk
New Update
നായയെ ഓടിച്ചു, ട്വിറ്ററില്‍ നീലക്കിളി തിരിച്ചെത്തി

ട്വിറ്ററില്‍ നിന്ന് പുറത്താക്കിയ നീലക്കിളിയെ തിരിച്ചുകൊണ്ടുവന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ മുഖമുദ്രയായി നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ഡോജ് ലോഗോയെ സ്വീകരിച്ചിരുന്നു.

മസ്‌കിന്റെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് ട്വിറ്ററില്‍ നീലക്കിളി തിരിച്ചെത്തി. കിളി വീണ്ടും എത്തിയതിന്റെ കാരണം വ്യക്തമല്ല.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തിയത്. നിരവധി ജീവനക്കാര്‍ സ്വമേധയാ കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയി. ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാര്‍ തന്നെ എത്തിയിരുന്നു.

കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ഇലോണ്‍ മസ്‌ക് ആഹ്വാനം ചെയ്തതിന് പിന്നാലെ കമ്പനിയില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. 'കഠിനാധ്വാനം ചെയ്യുക അല്ലെങ്കില്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്ന് പിരിഞ്ഞ് പോവുക' എന്നതായിരുന്നു മസ്‌കിന്റെ ആഹ്വാനം.

ട്വിറ്റര്‍ 2.0- എവരിതിങ് ആപ്പ്' എന്ന പ്രഖ്യാപനത്തോടെയാണ് ആപ്പിന്റെ പുതിയ ലുക്ക് ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്. ട്വിറ്റര്‍ 2.0 വീഡിയോയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മസ്‌ക് അറിയിച്ചിരുന്നു.

280 ക്യാരക്ടറുകളാണ് നിലവില്‍ ട്വീറ്റില്‍ ഉപയോഗിക്കാനാവുക. മുന്‍പിത് 140 ആയിരുന്നു. ഇത് 4000 ആയി ഉയര്‍ത്താന്‍ മസ്‌ക് ഒരുങ്ങുന്നുവെന്ന സൂചനകളും അതിനിടെ പുറത്തുവന്നു. ക്യാരക്ടറിന്റെ പരിധി 280 ല്‍ നിന്നും 4000 ആയി ഉയര്‍ത്തുമോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് 'അതെ' എന്നാണ് മസ്‌ക് മറുപടി നല്‍കിയത്.

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

twitter elon-musk blue bird logo