/kalakaumudi/media/post_banners/2a9efb51246704f42672fa6501a872dee7619ded8d0b34da7c1bc711d5e0693f.jpg)
ലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്.ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്.ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഏറ്റെടുക്കല്‍ മുതല്‍ ഇന്നുവരെ മസ്‌കിന്റെ നീക്കങ്ങളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.ട്വിറ്ററിന്റെ നടത്തിപ്പ് വേദന നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു.എന്നാല്‍, മടുപ്പ് തോന്നുന്നില്ല.കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മര്‍ദ്ദമേറെയാണ്.
ജോലിത്തിരക്ക് കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടിവരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് കമ്പനി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്.
പിരിച്ചുവിടൽ ബാധിച്ച എല്ലാ ട്വിറ്റർ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ ഇമെയിലുകളിലൂടെ അവരെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മസ്ക് സമ്മതിച്ചു.ഇത്രയും പേരോട് മുഖാമുഖം സംസാരിക്കാൻ തനിക്ക് സാധിക്കില്ല.അനുയോജ്യമായ ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ ട്വിറ്റർ വില്ക്കുമെന്നാണ് മസ്ക് പറയുന്നത്.