ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയുന്നു; ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ എത്തും

ട്വിറ്ററിനായി ഒരു പുതിയ സിഇഒ യെ കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക്.വ്യക്തിയുടെ പേര് പറയാതെയാണ് മസ്‌കിന്റെ പ്രഖ്യാപനം.

author-image
Lekshmi
New Update
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയുന്നു; ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ എത്തും

സാൻഫ്രാൻസിസ്കോ: ട്വിറ്ററിനായി ഒരു പുതിയ സിഇഒ യെ കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക്.വ്യക്തിയുടെ പേര് പറയാതെയാണ് മസ്‌കിന്റെ പ്രഖ്യാപനം.ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേൽക്കുമെന്നും മസ്ക് ട്വീറ്റിലൂടെ അറിയിച്ചു.എൻ.ബി.സി യൂനിവേഴ്സൽ എക്സിക്യുട്ടീവ് ലിൻഡ യാക്കരിനോ ആണ് മസ്കിന്‍റെ കണ്ടെത്തൽ എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ, മസ്ക് തന്‍റെ ട്വീറ്റിൽ ലിൻഡയുടെ പേര് പറഞ്ഞിട്ടില്ല.കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന ഒരു പരസ്യ കോണ്‍ഫറന്‍സില്‍ പരസ്യ വ്യവസായ പ്രമുഖയായ യാക്കാരിനോ മസ്‌കിനെ അഭിമുഖം നടത്തിയിരുന്നു.

ഇതേക്കുറിച്ചുളള പ്രതികരണം ചോദിച്ചപ്പോള്‍ 'ലിന്‍ഡ ന്യൂയോര്‍ക്കില്‍ പരസ്യദാതാക്കള്‍ക്കായി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കാനുളള പ്രസന്റേഷനുളള തയ്യാറെടുപ്പിലാണെന്നാണ് എന്‍ബിസി യൂണിവേഴ്സല്‍ വക്താവ് പറഞ്ഞത്.

അതേസമയം ട്വിറ്റര്‍ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ മുന്‍ യാഹൂ സിഇഒ മരിസ മേയറെ നിര്‍ദ്ദേശിച്ചതായി ഒരു സ്റ്റാഫ് പറഞ്ഞു. മുന്‍ യൂട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കിയും മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസും ട്വിറ്റര്‍ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ബ്ലൈന്‍ഡിലെ കമന്റുകള്‍ കണ്ട ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞു.

 

elon-musk witter